ദീപാവലിക്കും സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് ദീപാവലിയ്‌ക്കും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,360 രൂപയും ഗ്രാമിന് 2,795 രൂപയുമാണ് വിപണിയില്‍. അഞ്ച് ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും വലിയ വിലയാണിത്. ഈ മാസം ഒന്നിന് 22,000 രൂപയായിരുന്നെങ്കിലും പിന്നീട് 360 രൂപ പല തവണയായി വര്‍ദ്ധിക്കുകയായിരുന്നു. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,292 ഡോളറാണ് ആഗോള വിപണിയിലെ വില.