ഒന്നര വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒന്നര വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില. അതിന് ശേഷമാണ് വിലയില്‍ ചെറിയൊരു ആശ്വാസമുണ്ടായത്. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കയറ്റത്തിനൊപ്പം ഡോളറിനെതിരെ രൂപയുടെ വിലയിടിയുന്നതും സ്വര്‍ണ്ണവില വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.

ഇന്നത്തെ വില
ഒരു ഗ്രാം : 2,900
ഒരു പവന്‍ : 23,200