സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി വില മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 21,600 രൂപയും ഗ്രാമിന് 2,700 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 11ന് ഉണ്ടായിരുന്ന 2,720 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണവില. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔൺസിന് 1,285 ഡോളറാണ് ആഗോള വിപണിയിലെ ഇപ്പോഴത്തെ വില.