ഗ്രാമിന് 2,905 രൂപയും പവന് 23,240 രൂപയുമായിരുന്നു വെള്ളിയാഴ്ച്ചത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് അഞ്ച് രൂപയും പവന് 40 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 2,910 രൂപയും പവന് 23,280 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഗ്രാമിന് 2,905 രൂപയും പവന് 23,240 രൂപയുമായിരുന്നു വെള്ളിയാഴ്ച്ചത്തെ സ്വര്‍ണ്ണ നിരക്ക്. ഡിസംബര്‍ രണ്ടിനായിരുന്നു സ്വര്‍ണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,815 രൂപയായിരുന്നു ഡിസംബര്‍ രണ്ടാം തീയതിയിലെ നിരക്ക്. ഡിസംബര്‍ 11 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 23,680 രൂപയായിരുന്നു 11 ലെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 2,960 രൂപയും.