Asianet News MalayalamAsianet News Malayalam

മെരുങ്ങാതെ സ്വര്‍ണ്ണവില; റെക്കോര്‍ഡിന് അരികെ

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തുന്നത്.

gold rate near to record price
Author
Thiruvananthapuram, First Published Jan 18, 2019, 11:49 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ കുറവില്ല. ഇപ്പോഴും സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിനരികെ തുടരുകയാണ്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.     

ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തുന്നത്. സ്വര്‍ണ്ണത്തിന് ഗ്രാമിന്‍റെ നിരക്ക് 3,030 രൂപയിലെത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയാകും.  

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.

Follow Us:
Download App:
  • android
  • ios