ഗ്രാമിന്‍റെ മുകളില്‍ പത്ത് രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്

തിരുവനന്തപുരം: നാലുദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് വില 2,910 രൂപയിലെത്തി. പവന് വില 23,280 രൂപയായും വര്‍ദ്ധിച്ചു.

ഇന്നലെ ഗ്രാമിന് 2,900 രൂപയും പവന് 23,200 ആയിരുന്നു നിരക്ക്. ഗ്രാമിന്‍റെ മുകളില്‍ പത്ത് രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഏപ്രില്‍ 20 ലെ നിരക്കിന് തുല്യമായി സ്വര്‍ണ്ണവില. ഏപ്രില്‍ രണ്ടിനാണ് ഏറ്റവും കുറഞ്ഞ വില സ്വര്‍ണ്ണത്തിന് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. ഗ്രാമിന് 2,825 രൂപയായിരുന്നു അന്നത്തെ നിരക്ക്.