ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു.
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ്ണവിപണിയില്‍ കാര്യമായ വിലക്കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ അഞ്ച് മാസത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2800 രൂപയും പവന് 22400 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഈ മാസം 10ന് 22,800 രൂപയായിരുന്നു ഒരു പവന്റെ വിലയെങ്കില്‍ നാല് ദിവസം കൊണ്ട് 400 രൂപയുടെ കുറവുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 11നാണ് ഏറ്റവുമൊടുവില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്ത് സ്വര്‍ണ്ണവ്യാപാരം നടന്നത്.
