മുംബൈ: സംസ്ഥാനത്ത് ഈ മാസം ആദ്യം മുതല്‍ സ്വര്‍ണ്ണവില ദിനേനയെന്നോണം കൂടുകയാണ്. ആഗോള വിപണിയിലും സ്വർണ വിലയിൽ വലിയ കുതിപ്പാണ് ദൃശ്യമാകുന്നത്. നാലു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ്ണവില. ഒരു ട്രോയ് ഔണ്‍സില് 1338.39 ഡോളറിലാണ് കഴിഞ്ഞദിവസം വ്യാപാരം നടന്നത്. വർധന 1.2 ശതമാനം വര്‍ദ്ധനവാണിത്. കഴിഞ്ഞ ആഴ്ച വിലയിൽ 1.4 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി. ഇതിനുപുറമെ യൂറോയ്ക്കെതിരെ ഡോളറിന്റെ മൂല്യം കുറഞ്ഞതും സ്വർണ വില ഉയർത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred