പുതു ചെറുകിട സംരംഭങ്ങള്‍ക്ക് ഉണര്‍വ് നല്‍കുക, കൂടുതല്‍ യുവാക്കളെ സംരംഭകത്വത്തിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന നികുതിയിളവിനുള്ള കാലദൈര്‍ഘ്യം ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. മൂന്നു വര്‍ഷത്തെ നികുതിയിളവാണ് നിലവില്‍ നല്‍കുന്നത്.

ഇത് അഞ്ചു വര്‍ഷമായി ഉയര്‍ത്താനാണ് നീക്കം. ഏഴ് വര്‍ഷത്തെ നികുതിയിളവ്് നല്‍കണമെന്നായിരുന്നു വ്യാപാര പ്രോല്‍സാഹന ബോര്‍ഡിന്റെ ആവശ്യം. സ്റ്റാര്‍ട്ടപ്പുകളുമായി നിരവധി പേര്‍ എത്തുന്നുണ്ടെങ്കിലും പൂട്ടിപ്പോവുന്ന കമ്പനികളുടെ എണ്ണം കൂടിയതും പുനരാലോചനയ്ക്ക് സര്‍ക്കാറിനെ പ്രേരിപ്പിച്ചു. ഈ വര്‍ഷം മാത്രം 212 സ്റ്റാര്‍ട്ടപ്പുകളാണ് പൂട്ടിപ്പോയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അമ്പതു ശതമാനം കൂടുതല്‍.