തിരുവനന്തപുരം: ഗോപു നന്ദിലത്ത് ജി മാര്‍ട്ടിന്റെ 26ാമതു ഹൈടെക് ഷോറൂം ആറ്റിങ്ങലില്‍ പ്രവര്‍ത്തനം തുടങ്ങി. ബി. സത്യന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പ്രമുഖ ബ്രാന്‍ഡുകളുടെ അത്യാധുനിക ഗൃഹോപകരണങ്ങളുടെ വന്‍ ശേഖരവുമായാണു ചരിത്ര നഗരമായ ആറ്റിങ്ങലില്‍ ഗോപു നന്ദിലത്ത് ജി മാര്‍ട്ടിന്റെ 26ാമതു ഹൈ ടെക് ഷോറൂം തുടങ്ങിയത്. വിലക്കുറവിനൊപ്പം ഈ ഓണക്കാലത്ത് ഉപഭോക്താക്കള്‍ക്കായി കൈ നിറയെ സമ്മാനങ്ങളുമുണ്ട്.

മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ്, ഗോപു നന്ദിലത്ത് ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപു നന്ദിലത്ത്, എക്‌സിക്യുട്ടീവ് ഡയറക്ചര്‍ അര്‍ജുന്‍ നന്ദിലത്ത് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഓണക്കാലത്ത് 50 പുതിയ ഷോറൂമുകളാണു ഗോപു നന്ദിലത്ത് തുടങ്ങുന്നത്.