ന്യൂഡൽഹി: 30,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്ക് കേന്ദ്രസർക്കാർ പാൻകാർഡ് നിർബന്ധമാക്കുന്നു. കള്ളപ്പണത്തിനെതിരെ കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇതു സംബന്ധിച്ച പുതിയ നിർദേശങ്ങൾ കേന്ദ്രബജറ്റിൽ ഉണ്ടാവുമെന്നാണ് സൂചന. നിലവില്‍ 50,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കായിരുന്നു പാൻകാർഡ് നിർബന്ധമാക്കിയിരുന്നത്.
പുതിയ നടപടിയിലൂടെ കുറഞ്ഞ തുകയുടെ ഇടപാടുകളും കേന്ദ്ര സർക്കാറിന് നിരീക്ഷിക്കാൻ സാധിക്കും. നിശ്ചിത തുകക്ക് മുകളിലുള്ള ഇടപാടുകൾക്ക് കാഷ് ഹാൻഡലിങ് ചാർജ് ഏർപ്പെടുത്തുന്ന കാര്യവും സർക്കാറിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. നടപടികളിലൂടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെന്ന ലക്ഷ്യം എളുപ്പം പൂര്‍ത്തീകരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ പ്രതീക്ഷ.
