പ്രധാനമന്ത്രി ശ്രമം യോഗി മന്‍ധനും പ്രധാനമന്ത്രി സമ്മാന്‍ നിധിയുമാണ് പ്രധാനമന്ത്രിയുടെ പേരില്‍ ആരംഭിച്ച പുതിയ പദ്ധതികള്‍. ഇതോടെ പദ്ധതികളുടെ ആകെ എണ്ണം 40 ആയി.
ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാര്‍ എന്ന പദവി നരേന്ദ്ര മോദി സര്‍ക്കാരിന് സ്വന്തം. രാജ്യത്ത് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പേരില്‍ 40 പദ്ധതികളാണുളളത്. ഇക്കാര്യത്തില്‍ ഇന്ത്യ കണ്ട 14 പ്രധാനമന്ത്രിമാരെയും നരേന്ദ്ര മോദി കടത്തിവെട്ടി.
കഴിഞ്ഞ ദിവസം ധനമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രധാനമന്ത്രിയുടെ പേരില്‍ പുതിയ രണ്ട് പദ്ധതികള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ശ്രമം യോഗി മന്‍ധനും പ്രധാനമന്ത്രി സമ്മാന്‍ നിധിയുമാണ് പ്രധാനമന്ത്രിയുടെ പേരില്‍ ആരംഭിച്ച പുതിയ പദ്ധതികള്‍. ഇതോടെ പദ്ധതികളുടെ ആകെ എണ്ണം 40 ആയി.
പ്രധാനമന്ത്രിയുടെ പേരിലുളള പദ്ധതികള്‍ ഇവയാണ്:
1.വിളകൾക്കു മികച്ച വില ലഭ്യമാക്കാനുളള പദ്ധതിയായ പ്രധാനമന്ത്രി അന്നദാതാ ആയ് സംരക്ഷൺ അഭിയാനും (പിഎം–ആഷ)
2. അഞ്ച് ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുന്ന മോദി കെയര്‍ എന്നറിയപ്പെടുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയും
3. എല്ലാ വീടുകളുടെ വൈദ്യുതികരിക്കാനുളള പ്രധാനമന്ത്രി സൗഭാഗ്യ യോജന
4. ബി. ടെക് വിദ്യാര്‍ത്ഥികള്‍ക്ക് പിഎച്ച്‍ഡി പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പ്രധാനമന്ത്രി റിസർച് ഫെലോസ് സ്കീം
5. ന്യൂനപക്ഷങ്ങളിലെ പെൺകുട്ടികൾക്കു നൈപുണ്യ വികസന പദ്ധതിയായ പ്രധാനമന്ത്രി നയി മൻസിൽ യോജന
6. നഗരങ്ങളിൽ 2022 നകം രണ്ട് കോടി വീടുകൾ നിര്‍മിക്കാനുളള പ്രധാനമന്ത്രി ആവാസ് യോജന
7. എല്ലാ വീടുകള്‍ക്കും ശൗചാലയം നിര്‍മിക്കാനുളള പ്രധാനമന്ത്രി ശൗചാലയ യോജന
8. പാവപ്പെട്ട അമ്മമാർക്ക് ആദ്യ പ്രസവത്തിനു സഹായം നല്‍കുന്ന പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന (ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ യോജന പേരുമാറ്റിയത്)
9. ഗ്രാമങ്ങളിൽ ബിപിഎൽ വിഭാഗത്തിനു വീട് നിർമാണത്തിനായുളള പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന (ഇന്ദിരാ ആവാസ് യോജന പേരുമാറ്റിയത്)
10. മാതൃകാ ഗ്രാമ വികസനത്തിനായുളള പ്രധാനമന്ത്രി ആദർശ് ഗ്രാം യോജന.
11. നൈപുണ്യ വികസനത്തിന്- പ്രധാനമന്ത്രി കൗശൽ വികാസ് യോജന
12. 18– 50 പ്രായപരിധിയിലുള്ള പാവപ്പെട്ടവർക്കുള്ള അപകട ഇൻഷുറൻസ് - പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന
13. പാവപ്പെട്ടവർക്കുള്ള അപകട ഇൻഷുറൻസ് - പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന.
14. പാവപ്പെട്ടവർക്കു ബാങ്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാനായിയുളള പ്രധാനമന്ത്രി ജൻധൻ യോജന
15. ഗ്രാമങ്ങളിലെ റോഡ് നിർമാണത്തിനായുളള- പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന
16. ബിപിഎൽ വിഭാഗത്തിലെ വനിതകൾക്കു പാചക വാതകം- പ്രധാനമന്ത്രി ഉജ്ജ്വൽ യോജന
17. ന്യായവിലയ്ക്കു മരുന്നുകൾ ലഭ്യമാക്കാനുളള പ്രധാനമന്ത്രി ജൻ ജൻ ഔഷധി യോജന
18. വ്യവസായനിർമാണ പ്രോത്സാഹനത്തിനായുളള പ്രധാനമന്ത്രി മെയ്ക് ഇൻ ഇന്ത്യ പദ്ധതി
19. കാർഷിക ജലസേചനം പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിൻചായി യോജന
20. പ്രധാനമന്ത്രി സുരക്ഷാ ബന്ധൻ യോജന–ഗിഫ്റ്റ് പദ്ധതി
21. സ്വർണ നിക്ഷേപത്തിനായുളള പ്രധാനമന്ത്രി ഗോൾഡ് മോണിറ്റൈസേഷൻ സ്കീം
22. സ്വർണം നിക്ഷേപിച്ച് ബോണ്ടായി സൂക്ഷിക്കാനുളള പ്രധാനമന്ത്രി സോവറിൻ ഗോൾഡ് ബോണ്ട് സ്കീം
23. ഗ്രാമങ്ങളിൽ വാഹനം വാങ്ങാൻ സഹായം നല്‍കുന്ന പ്രധാനമന്ത്രി ഗ്രാമ പരിവഹൻ യോജന
24. തൊഴിലാളികളുടെ എംപ്ലോയീസ് പിഎഫിലേക്ക് 8.33 ശതമാനം സർക്കാർ നൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി റോസ്ഗാർ പ്രോഷ്ഠാൻ യോജന
25. ഖനിത്തെഴിലാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രി ഖനീജ് ക്ഷേത്ര കല്യാൺ യോജന
26. ഖാദിഗ്രാമ വ്യവസായ ബോർഡ് വഴി നടപ്പാക്കുന്ന പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പദ്ധതി
27. യുവ വ്യവസായ സംരംഭകർക്കു പരിസ്ഥിതി പരിശീലനം നല്‍കുന്ന പ്രധാനമന്ത്രി യുവ യോജന
28. കള്ളപ്പണം നിയമവിധേയമാക്കാൻ- പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന
29. ഇരുപത് എയിംസ് സ്ഥാപിക്കാനുളള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന
30. ആറ് കോടി കുടുംബങ്ങളിൽ ഡിജിറ്റൽ സാക്ഷരത നല്‍കാനുളള പ്രധാനമന്ത്രി ഡിജിറ്റൽ സാക്ഷരതാ അഭിയാൻ
31. പഠന പുസ്തകങ്ങൾ നെറ്റിലൂടെ ലഭ്യമാക്കാനുളള പ്രധാനമന്ത്രി ഇ ബസ്ത
32. വിദ്യാഭ്യാസ വായ്പ തിരഞ്ഞെടുക്കാനുളള പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി വിദ്യാഭ്യാസ വായ്പാ പദ്ധതി
33. പ്രധാനമന്ത്രി കിസാൻ സമ്പാദ യോജന– കാർഷിക–സമുദ്രവിഭവ ഭക്ഷ്യ സംസ്ക്കരണം.
34. കർഷകർക്കു പ്രതിവർഷം 6000 രൂപ നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി
35. അസംഘടിത തൊഴിലാളികൾക്കു പെൻഷൻ നല്‍കാനുളള പ്രധാനമന്ത്രി ശ്രം യോഗി മാൻധൻ
36. മുതിർന്ന പൗരന്മാർക്കു പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വയോ വന്ദന യോജന
37. യന്ത്രവൽക്കൃത മിൽ തൊഴിലാളികൾക്കുള്ള പദ്ധതിയായ പ്രധാനമന്ത്രി ക്രെഡിറ്റ് സ്കീം ഫോർ പവർ ലൂം വീവേഴ്സ്
38. ഗ്രാമങ്ങളിലെ വനിതകൾക്കു സാങ്കേതിക സഹായം നൽകാൻ രൂപീകരിച്ച- പ്രധാനമന്ത്രി മഹിളാ ശക്തി കേന്ദ്ര
39. ആകാശവാണി വഴി പ്രധാനമന്ത്രി ജനങ്ങളോടു സംവദിക്കുന്ന പരിപാടിയായ പ്രധാനമന്ത്രി മൻകി ബാത്
40. എംപിമാർ ഒരു ഗ്രാമം തിരഞ്ഞെടുത്തു വികസിപ്പിക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാം പദ്ധതി.
