കേന്ദ്രസര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‍ടാവ് അരവിന്ദ് സുബ്രഹ്‍മണ്യത്തിന്‍റെ സര്‍വ്വീസ് കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നൽകി. മൂന്ന് വര്‍ഷ കാലാവധി അടുത്തമാസം 16ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടി നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യ സാമ്പത്തിക ഉപദേഷ്‍ടാവായി അരവിന്ദ് സുബ്രഹ്‍മണ്യത്തെ 2014 ഒക്ടോബര്‍ 16നായിരുന്നു നിയമിച്ചത്. 2013 സെപ്റ്റംബറില്‍ രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി പോയ ഒഴിവിലായിരുന്നു അരവിന്ദ് സുബ്രഹ്‍ണ്യം നിയമിതനായത്.