ന്യൂഡല്‍ഹി : പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയിലൂടെ മാത്രം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന് 34 ശതമാനം അധിക വരുമാനം ലഭിച്ചതായി സിഎജി പഠന റിപ്പോര്‍ട്ട്.

2013-14 സാമ്പത്തിക വര്‍ഷം പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായി 1.69 ലക്ഷം കോടിയാണ് സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ ഇത് 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 2.87 കോടിയായി വര്‍ധിച്ചു.

പെട്രോള്‍, ഡീസല്‍, സിഗരറ്റ്, ഗുഡ്ക എന്നിവയുടെ വില്‍പ്പനയില്‍ നിന്നാണ് കൂടുതല്‍ വരുമാനം ലഭിച്ചിട്ടുള്ളത്. രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി 1.2 രൂപ വര്‍ധിപ്പിച്ച്‌ 8.95 രൂപയും ഹൈ സ്പീഡ് ഡീസലിന്‍റെ ഡ്യൂട്ടി 1.46 രൂപ വര്‍ധിപ്പിച്ച്‌ 7.96 രൂപയുമാക്കിയിരുന്നു.