ന്യൂഡല്‍ഹി: വന്‍കിട കമ്പനികളില്‍ നിന്നും ഈടാക്കുന്ന കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന.

അടുത്ത യൂണിയന്‍ ബജറ്റില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാക്കുമെന്നാണ് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

നിലവിലുള്ള 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാവും നികുതി കുറയ്ക്കുക. നൂറു കോടിക്കും അഞ്ഞൂറ് കോടിക്കുമിടയില്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കാവും ഈ നികുതിയിളവ് ബാധകം. എന്നാല്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കൂടി കണക്കിലെടുത്താവും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.