ദില്ലി: പാചലകവാതകത്തിന് മാസം തോറും വില പുതുക്കി നിശ്ചയിക്കുന്ന രീതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി സൂചന. കേന്ദ്രസര്‍ക്കാരിനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുന്‍മാസങ്ങളില്‍ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവും വിനിമയ മൂല്യവും കണക്കിലെടുത്താണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ 17 മാസത്തിനിടെ 19 തവണയായി 76.50 രൂപ പാചകവാതകത്തിന് വര്‍ധിപ്പിച്ചിരുന്നു. 

2018 മാര്‍ച്ചോടെ സബ്‌സിഡി ഒഴിവാക്കുന്നതിന് മാസം തോറും എല്‍.പി.ജി വില വര്‍ധിപ്പിക്കാനാണ് പൊതുമേഖല എണ്ണക്കമ്പനികളോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 2016 ജൂണില്‍ ഗാര്‍ഹിക ആവശ്യത്തിനായുള്ള 14.2 കി.ഗ്രാമിന്റെ സിലിന്‍ഡറിന് 419.18 രൂപയായിരുന്നു വില.