കൃഷ്ണ ഗോദാവരി തടത്തില്‍ പൊതുമേഖല സ്ഥാപനമായ ഒ.എന്‍.ജി.സിക്ക് അവകാശപ്പെട്ട പ്രകൃതി വാതകം റിലൈസന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചോര്‍ത്തി എന്ന് ജസ്റ്റിസ് എ.പി.ഷാ അദ്ധ്യക്ഷനായ ഏകാംഗ സമിതി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് ഷാ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കേന്ദ്ര പെട്രോളിയം മന്ത്രാലയം കനത്ത പിഴ ചുമത്തിയത്. ഒ.എന്‍.ജ.സിക്ക് അവകാശപ്പെട്ട ഒരു കോടി 10 ലക്ഷം ക്യുബിക് മീറ്റര്‍ വാതകം ചോര്‍ത്തിയത് സമിതി കണ്ടെത്തി. ഇതിന് കൃഷ്ണഗോദാവരി തടത്തിലെ രണ്ട് പാടങ്ങളില്‍ നിന്നുള്ള വാതകം പൂര്‍ണമായും റിലയന്‍സ് ചോര്‍ത്തിയെടുത്തു. 2009 ഏപ്രില്‍ ഒന്നു മുതല്‍ 2015 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് റിലയന്‍സ് വാതകം ചോര്‍ത്തിയത്. നേരത്തെ യു.എസ്.ആസ്ഥാനാമായ ഏജന്‍സിയും റിലൈന്‍സ് ഇന്‍ഡ്‌സ്ട്രീസ് ലിമിറ്റഡ് വാതകം ചോര്‍ത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിശോധിച്ച് ജസ്റ്റിസ് ഷാ നല്‍കിയ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് 10,350 കോടി രൂപ പിഴ അടക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. 30 ദിവസമാണ് പിഴ അടക്കാന്‍ റിലയന്‍സിന് കേന്ദ്ര സര്‍ക്കാര്‍ സമയം നല്‍കിയിരിക്കുന്നത്.