ചരക്കുസേവന നികുതിയിൽ ആശയക്കുഴപ്പം. ഉടൻ വില മാറില്ലെന്ന് വ്യാപാരികൾ. ജിഎസ്ടിയുടെ ആദ്യദിനത്തിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്ന് കേന്ദ്ര ധനമന്ത്രാലയം. ജിഎസ്ടി^ നികുതി നിരക്കുകൾ ക്രോഡീകരിച്ചതിനാൽ സ്വർണ്ണ വിലയിൽ കാര്യമായ മാറ്റമില്ല. സോഫ്റ്റ്‍വെയർ പരിഷ്കരണം അടക്കമുള്ള കാര്യങ്ങൾ പൂർത്തിയായാൽ മാത്രമേ മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് നല്കാനാകൂ എന്ന് വ്യാപാരികൾ പറയുന്നു.