ദില്ലി: ചരക്കു സേവന നികുതി ബില്ലില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായി. നികുതി നിരക്ക്, നഷ്ട പരിഹാരം എന്നീ വിഷയങ്ങളിലാണു ധാരണയായിരിക്കുന്നത്. ജിഎസ്‌ടി ബില്‍ സംബന്ധിച്ച ഉന്നതാധികാര സമിതി യോഗത്തിലാണു ധാരണ ഉരുത്തിരിഞ്ഞത്.

സാധാരണക്കാരെ ബാധിക്കുന്ന നികുതി പത്തു ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് യോഗം തീരുമാനിച്ചു.