ദില്ലി: ചരക്കു സേവന നികുതി നടപ്പാക്കുന്നതിനുള്ള നാലു ബില്ലുകള്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്‌സഭ പാസ്സാക്കിയ ബില്ലുകളാണ് രാജ്യസഭ പരിഗണിക്കുന്നത്. ബില്ലിന് ഭേദഗതി നിര്‍ദ്ദേശിക്കാനാണ് പ്രതിപക്ഷ തീരുമാനം. കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് സഭയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് വിപ്പ് നല്കിയിട്ടുണ്ട്.
സോണിയാഗാന്ധി പാര്‍ട്ടി എംപിമാരുടെ യോഗവും ഇന്ന് വിളിച്ചിട്ടുണ്ട്. രാജ്യസഭ ബില്ലില്‍ മാറ്റം വരുത്തിയാലും പണബില്ലായതിനാല്‍ ലോക്‌സഭയുടെ തീരുമാനം അന്തിമമാകും.
