നിരവധി ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കുന്ന കാര്യം ഇന്നു ഗുവാഹത്തിയിൽ ചേരുന്ന ജിഎസ്‍ടി കൗൺസിൽ യോഗം ചർച്ച ചെയ്യും. 28 ശതമാനം നികുതി സ്ലാബിൽ ഇപ്പോഴുള്ള 80 ശതമാനം ഉത്പന്നങ്ങളുടെയും നികുതി കുറയ്‍ക്കുന്ന കാര്യം പരിഗണനയിലാണെന്ന് ബീഹാർ ധനമന്ത്രി സുശീൽ മോദി പറഞ്ഞു. റസ്റ്റാറൻറുകളിലെ നികുതി 18ൽ നിന്ന് 12 ആയി കുറയ്ക്കണമെന്ന നിർദ്ദേശവും യോഗം ചർച്ച ചെയ്യും. 28 ശതമാനം എന്ന നികുതി സ്ലാബ് വേണ്ടെന്ന് വയ്‍ക്കുന്ന കാര്യവും പരിഗണനയിലുണ്ട്.