ദില്ലി: രാജ്യത്ത് നിന്നുള്ള കയറ്റുമതിക്ക് വലിയ ഇളവുകൾ പ്രഖ്യാപിക്കാൻ ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായി. കയറ്റുമതിക്കാർക്ക് നികുതി തിരിച്ചുകിട്ടുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും കയറ്റുമതി ചെയ്യുന്ന ഉല്പന്നങ്ങൾ സംഭരിക്കുമ്പോൾ തന്നെ നികുതി ഒഴുവാക്കി നൽകാനുമാണ് ധാരണ. രാവിലെ ദില്ലിയില്‍ ആരംഭിച്ച ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇപ്പോഴും പുരോഗമിക്കുകയാണ്. മൂന്ന് മാസം പൂര്‍ത്തിയാവുന്ന വേളയില്‍ ചരക്ക് സേവന നികുതിയിലെ പോരായ്മകള്‍ പരിഹരിക്കുമെന്ന് രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred