ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ക്യാന്റീനില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു ജി.എസ്.ടി കെണി. ക്യാന്റീന്‍ ഭക്ഷണത്തിനും ചരക്ക് സേവന നികുതി ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന് അഞ്ചു ശതമാനം ജി.എസ്.ടി ബാധകമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് അറിയിച്ചു. ക്യാന്റീന്‍ നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനം നേരിട്ടാണെങ്കിലും കരാറുകാരെ ഏല്‍പ്പിച്ചാണെങ്കിലും ജി.എസ്.ടി നല്‍കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.