Asianet News MalayalamAsianet News Malayalam

സിമന്‍റ് ഉൾപ്പെടെ 39 ഉല്പന്നങ്ങളുടെ ജി എസ് ടി നിരക്ക് ഇന്ന് അറിയാം

സിമന്‍റ് ഉൾപ്പെടെയുള്ള 39 ഉല്പന്നങ്ങളുടെ ജി എസ് ടി നിരക്ക് 28ൽ നിന്ന് 18 ശതമാനമാക്കുന്നത് ഇന്ന് ദില്ലിയിൽ ചേരുന്ന ജി എസ് ടി കൗണ്‍സിൽ യോഗം ചര്‍ച്ച ചെയ്യും.

GST meeting on PM pledge to slash rates
Author
delhi, First Published Dec 22, 2018, 6:51 AM IST

ദില്ലി: സിമന്‍റ് ഉൾപ്പെടെയുള്ള 39 ഉല്പന്നങ്ങളുടെ ജി എസ് ടി നിരക്ക് 28ൽ നിന്ന് 18 ശതമാനമാക്കുന്നത് ഇന്ന് ദില്ലിയിൽ ചേരുന്ന ജി എസ് ടി കൗണ്‍സിൽ യോഗം ചര്‍ച്ച ചെയ്യും. എല്ലാ ഉല്പന്നങ്ങളുടെയും നിരക്ക് 18 ശതമാനത്തിലേക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ താല്പര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഇതൊരുപക്ഷേ സര്‍ക്കാരിന്‍റെ നിര്‍ദ്ദേശമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി യോഗത്തിൽ അവതരിപ്പിച്ചേക്കും. എന്നാല്‍ എല്ലാ ഉല്പന്നങ്ങളുടെയും നികുതി നിരക്ക് ഒറ്റയടിക്ക് കുറക്കാൻ സംസ്ഥാനങ്ങൾ സമ്മതിച്ചേക്കില്ല. ഇതോടൊപ്പം ഡിജിറ്റൽ പണമിടപാടുകൾക്ക് കൂടുതൽ ഇളവ് സംബന്ധിച്ച തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ ഉണ്ടായേക്കും. കേരളത്തിൽ നിന്ന് ധനമന്ത്രി തോമസ് ഐസക് പങ്കെടുക്കും. 

Follow Us:
Download App:
  • android
  • ios