ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ റിട്ടേണ്‍ (ജിഎസ്ടിആര്‍ 3ബി) ഫയല്‍ ചെയ്തവരുടെ എണ്ണം 67 ലക്ഷമാണ്.  

ദില്ലി: ഒരു ലക്ഷം കോടിയെന്ന കടമ്പ വീണ്ടും കടക്കാതെ ജിഎസ്ടി വരുമാനം (ചരക്ക് സേവന നികുതി). സെപ്റ്റംബര്‍ മാസത്തില്‍ ജിഎസ്ടിയില്‍ നിന്ന് 94,442 കോടി രൂപയാണ് വരുമാനം.

എന്നാല്‍, ഓഗസ്റ്റ് മാസത്തിലുണ്ടായ ഇടിവില്‍ നിന്ന് ജിഎസ്ടി വരുമാനം ഉയര്‍ന്നു. ഓഗസ്റ്റില്‍ 93, 960 കോടി രൂപയായിരുന്നു വരുമാനം. ഏപ്രിലില്‍ ഒരു ലക്ഷം കോടി കടന്ന ജിഎസ്ടി വരുമാനം മേയില്‍ ഇടിയുകയായിരുന്നു. മേയില്‍ ഇത് 94,016 കോടിയായി കുറഞ്ഞിരുന്നു.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ റിട്ടേണ്‍ (ജിഎസ്ടിആര്‍ 3ബി) ഫയല്‍ ചെയ്തവരുടെ എണ്ണം 67 ലക്ഷമാണ്.