33 ഉത്പന്നങ്ങളുടെ ജി എസ് ടി നിരക്ക് കുറയും. അവശ്യസാധനങ്ങളുടെ നിരക്കാണ് കുറയുക. 

ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ൽ നിന്നും 12ഉം അഞ്ചും ശതമാനമായി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28ൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി. 

അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്‍റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.