ദില്ലി: ജിഎസ്ടി (ചരക്ക് സേവന നികുതി) പരിവില്‍ കഴിഞ്ഞ മാസം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞമാസം 94,726 കോടി രൂപയാണ് പരിഞ്ഞുകിട്ടിയത്. നവംബറില്‍ ഇത് 97,637 കോടി രൂപയായിരുന്നു. 

എന്നാല്‍, ജിഎസ്ടി നികുതി റിട്ടേണ്‍ ഫയലിംഗ് ഉയര്‍ന്നു. നവംബറില്‍ 69.6 ലക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്ത സ്ഥാനത്ത് ‍ഡിസംബറില്‍ അത് 72.44 ലക്ഷമായി ഉയര്‍ന്നു. 

നവംബറില്‍ നടന്ന വ്യാപാര സേവന ഇടപാടുകളുടെ ജിഎസ്ടിയാണ് ഡിസംബറില്‍ ഫയല്‍ ചെയ്യപ്പെടുന്നത്. എല്ലാ മാസവും ഒരു ലക്ഷം കോടിയിലേറെ രൂപ നികുതി പരിവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.