Asianet News MalayalamAsianet News Malayalam

ജിഎസ്ടി വരുമാനം ഉയരുന്നില്ല: ഇന്‍വോയിസുകളില്‍ തട്ടിപ്പ് നടക്കുന്നതായി സംശയം

നികുതിയടവില്‍ കൂടുതലും ഐടിസിയിലൂടെയാണ് നടക്കുന്നതെന്നും കൗണ്‍സില്‍ യോഗം നേരത്തെ വിലയിരുത്തിയിരുന്നു.  ഈ സാമ്പത്തിക വര്‍ഷം ശരാശരി 96,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം. 
 

gst revenue not increased: may be happen some invoice manipulation
Author
New Delhi, First Published Jan 28, 2019, 2:49 PM IST

ദില്ലി: ജിഎസ്ടിക്ക് മേല്‍ നികുതി ഒഴിവാക്കി നല്‍കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയം. ചരക്ക് സേവന നികുതിയില്‍ നിന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെ വന്നതോടെയാണ് സംശയമുയര്‍ന്നത്. ഇതോടെ വിശദമായ പരിശോധനകള്‍ക്ക് നികുതി മന്ത്രാലയം തുടക്കം കുറിച്ചു. 

പല സംസ്ഥാങ്ങളിലും നികുതി വരുമാനത്തില്‍ ഇടിവുണ്ടായത് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഉല്‍പ്പന്ന നിര്‍മ്മാണത്തിനായി വ്യക്തികളോ സ്ഥാപനങ്ങളോ വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ നികുതി (ഇന്‍പുട്ട് ടാക്സ്) കഴിച്ച ശേഷമുളള തുക, ഉല്‍പ്പന്ന നികുതിയായി നല്‍കുന്ന സംവിധാനമാണ് ഐടിസി. വ്യാജ ഇന്‍വോയിസുകള്‍ തയ്യാറാക്കി തട്ടിപ്പ് നടത്തുകയും ശേഷം ഐടിസി ആവശ്യപ്പെടുകയും ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് പുറത്ത് വരുന്ന വിവരം. 

നികുതിയടവില്‍ കൂടുതലും ഐടിസിയിലൂടെയാണ് നടക്കുന്നതെന്നും കൗണ്‍സില്‍ യോഗം നേരത്തെ വിലയിരുത്തിയിരുന്നു.  ഈ സാമ്പത്തിക വര്‍ഷം ശരാശരി 96,000 കോടി രൂപയാണ് ജിഎസ്ടി വരുമാനം. 

Follow Us:
Download App:
  • android
  • ios