Asianet News MalayalamAsianet News Malayalam

ബാങ്കിന് മുന്നില്‍ തിരക്കുകൂട്ടിയവരെ പിരിച്ചുവിടാന്‍ സെക്യൂരിറ്റി ഗാര്‍ഡ് വെടിവെച്ചു

Guard At HDFC Bank In Punjab Fires Gunshots In Air To Disperse Crowd
Author
First Published Dec 7, 2016, 10:08 AM IST

ഇതിനിടെയാണ് ബാങ്കിന് മുന്നില്‍ തിരക്ക് കൂട്ടിയവരെ പിരിച്ചുവിടാന്‍ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ തോക്കെടുത്ത് വെടിവെച്ച സംഭവം പുറത്തുവരുന്നത്. പഞ്ചാബിലെ മാന്‍സാ ജില്ലാ ആസ്ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ ബുദ്ധ്‍ലധ എന്ന നഗരത്തിലായിരുന്നു സംഭവം. ഇവിടുത്തെ എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖയ്ക്ക് മുന്നില്‍ പതിവ്പോലെ ഇന്നലെയും തിരക്ക് നിയന്ത്രിക്കാനാവാതെ വന്നപ്പോഴാണ് സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥന്‍ അറ്റകൈ പ്രയോഗിച്ചത്. തോക്കെടുത്ത് മൂന്ന് റൗണ്ട് വെടിവെച്ചു. ആര്‍ക്കും പരിക്കേറ്റില്ല. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ താന്‍ ആകാശത്തേക്കാണ് വെടിവെച്ചതെന്നാണ് സെക്യൂരിറ്റി ഗാര്‍ഡ് അനില്‍ കുമാറിന്റെ ന്യായീകരണം.

ആള്‍ക്കൂട്ടം സര്‍വ്വ നിയന്ത്രണവും ലംഘിച്ചെന്നും ബാങ്കിന്റെ വാതിലിന് കേടുപാട് വരുത്തിയെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഗുര്‍മീത് സിങ് പറഞ്ഞു. ഭയന്നുപോയ സുരക്ഷാ ഉദ്ദ്യോഗസ്ഥന്‍ മറ്റൊന്നും ആലോചിക്കാതെ ആകാശത്തേക്ക് വെടിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 285 അനുസരിച്ച് അശ്രദ്ധമായി ആയുധം കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു വിവാഹ ചടങ്ങിനിടെ കഴിഞ്ഞ ദിവസം പഞ്ചാബില്‍ നര്‍ത്തകിയെ വരന്റെ സുഹൃത്ത് വെടിവെച്ചു കൊന്നിരുന്നു. ഒപ്പം നൃത്തം ചെയ്യാന്‍ അനുവദിക്കാത്തതിനാണ് ഗര്‍ഭിണിയായ നര്‍ത്തകിയെ വെടിവെച്ചുകൊന്നത്.

 

Follow Us:
Download App:
  • android
  • ios