സാമ്പത്തിക വ്യവസ്ഥയിലും, രാജ്യത്തിന്‍റെ കറന്‍സിയുടെ സ്ഥിരതയ്ക്കും സ്വര്‍ണ്ണശേഖരണം നിലനിര്‍ത്തേണ്ടത് ഒരോ രാജ്യത്തിന്‍റെയും ആവശ്യമാണ്

എന്നും ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണ് സ്വര്‍ണ്ണം. സാമ്പത്തിക വ്യവസ്ഥയിലും, രാജ്യത്തിന്‍റെ കറന്‍സിയുടെ സ്ഥിരതയ്ക്കും സ്വര്‍ണ്ണശേഖരണം നിലനിര്‍ത്തേണ്ടത് ഒരോ രാജ്യത്തിന്‍റെയും ആവശ്യമാണ്. ലോകത്തില്‍ ഏത് രാജ്യത്തിനാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ളത് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് ഫോര്‍ബ്സ് മാഗസിന്‍. ഈ പട്ടകയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത് എന്നാല്‍, ഇന്ത്യയുടെ സ്ഥാനം പത്താമതാണ്.

1.അമേരിക്ക - 8133.5 ടൺ ആണ് അമേരിക്കന്‍ സ്വര്‍ണ്ണശേഖരം

2 . ജർമനി – 3381 ടൺ ആണ് ജര്‍മ്മനിയുടെ സ്വര്‍ണ്ണശേഖരം

3. ഇറ്റലി – 2451.8 ടൺ ആണ് ഇറ്റലിയുടെ സ്വര്‍ണ്ണശേഖരം

4. ഫ്രാൻസ് – 2435.7 ടൺ സ്വർണ്ണം ശേഖരണം

5. ചൈന – 1797.5 ടൺ സ്വർണ്ണമാണ് കരുതലായി ചെന സൂക്ഷിച്ചിട്ടുള്ളത്

6.റഷ്യ – റഷ്യയുടെ മൊത്തം സ്വര്‍ണ്ണ ശേഖരം 1460.4 ടൺ ആണ്

7. . സ്വിട്സർലാൻഡ് – 1040 ടൺ സ്വർണമാണ് സ്വിസ് അക്കൗണ്ടിലുള്ളത്

8.ജപ്പാൻ – 765.2 ടൺ സ്വർണ്ണമാണ് ജപ്പാൻ സൂക്ഷിച്ചിട്ടുള്ളത്.

9.നെതർലൻഡ്സ് – 612.5 ടൺ സൂക്ഷിച്ചിരിക്കുന്നു.

10. ഇന്ത്യ – 557.7 ടൺ സ്വര്‍ണ്ണമാണ് ഇന്ത്യയുടെ കരുതല്‍ ശേഖരണത്തിലുള്ളത്.