മുംബൈ: ഓഹരി വിപണിയിൽ കനത്ത ഇടിവ്. മുംബൈ ഓഹരി സൂചികയായ സെൻസെക്സ് വ്യാപാരം ആരംഭിച്ച ഉടൻ 850 പോയന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 200 പോയന്‍റിൽ അധികം നഷ്ടം നേരിട്ടു. സെൻസക്സ് രാവിലെ ഒരു ഘട്ടത്തിൽ 32,595ലേക്കും നിഫ്റ്റി 10,074ലേക്കും താഴ്ന്നു. 

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് പോലെ ബിജെപിയ്ക്ക് സീറ്റുകൾ കിട്ടാതിരുന്നതാണ് വിപണിയിലെ തകർച്ചയ്ക്ക് കാരണം. തുടക്കത്തിലെ അനിശ്വിതത്വത്തിന് ശേഷം ബിജെപി പിന്നീട് നിലമെച്ചപ്പെടുത്തിയതിനെ തുടർന്ന് ഓഹരി വിപണി നഷ്ടം കുറച്ചു.