Asianet News MalayalamAsianet News Malayalam

ഇനിമുതല്‍ കൈത്തറിയും ഓണ്‍ലൈനില്‍: ആഗോള ഭീമന്‍ മൈക്രോസോഫ്റ്റ് രംഗത്ത്

നെയ്ത്തുകാര്‍ക്ക് തങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുളള പ്ലാറ്റ്ഫോമാകും ഇത്. 

hand loom through online: project by Microsoft
Author
Chennai, First Published Jan 21, 2019, 10:21 AM IST

ചെന്നൈ: സാമൂഹിക പ്രതിബന്ധത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ നെയ്ത്തുകാര്‍ക്കായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമാം രൂപീകരിക്കുമെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റിന്‍റെ റീവീവ് പദ്ധതിയുടെ ഭാഗമായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം രൂപീകരിക്കുന്നത്. 

നെയ്ത്തുകാര്‍ക്ക് തങ്ങളുടെ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരെ ആശ്രയിക്കാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുളള പ്ലാറ്റ്ഫോമാകും ഇത്. പുതിയ വിപണി സാധ്യതകളിലേക്ക് പരമ്പരാഗത നെയ്ത്തുകാരെ എത്തിക്കാന്‍ മൈക്രോസോഫ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുമായി (നിഫ്റ്റ്) ചേര്‍ന്ന് കംപ്യൂട്ടര്‍ സഹായത്തോടെയുളള ഡിസൈനിലും കൈത്തറിക്ക് നിറം നല്‍കുന്നതിലും നെയ്ത്തുകാര്‍ക്ക് സഹായം നല്‍കാനായി ഒരു പരിശീലന പദ്ധതിക്കും മൈക്രോസോഫ്റ്റ് രൂപം നല്‍കിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios