ദില്ലി: മതചിഹ്നം പതിപ്പിച്ച നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി തള്ളി. നാണയങ്ങളിലെ മതചിഹ്നങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനു തിരിച്ചടിയാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലും ജസ്റ്റിസ് ഹരിശങ്കറും ദില്ലി സ്വദേശികളുടെ ആവശ്യം തള്ളിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2010, 2013 വര്‍ഷങ്ങളിലെ നാണയങ്ങളില്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും മാതാ വിഷ്‌ണോദേവിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. മതചിഹ്നങ്ങളായതിനാല്‍ ഈ നാണയങ്ങള്‍ പിന്‍വലിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനായില്ല. 2011ലെ കോയിനേജ് നിയമപ്രകാരമാണ് നാണയങ്ങളില്‍ ചിത്രങ്ങള്‍ പതിപ്പിക്കുന്നത്.