ദില്ലി: ഒരു മാസത്തിലെ ആദ്യത്തെ നാല് സൗജന്യ എടിഎം ഇടപാടുകള്‍ക്കു ശേഷം 150 രൂപ വരെ ഈടാക്കാന്‍ തീരുമാനിച്ച് എച്ചഡിഎഫ്‌സി,ഐസിഐസിഐ, ആക്‌സിസ് ബാങ്കുകള്‍. ബുധനാഴ്ച മുതല്‍ ശമ്പള അക്കൗണ്ടുകള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്ന് എച്ഡിഎഫ്‌സി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ഐസിഐസിഐ ബാങ്ക് നേരത്തെ നോട്ട് നിരോധനത്തിനു മുമ്പ് ഉണ്ടായിരുന്നതു പോലെ തന്നെ ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. എന്നാല്‍ ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്ക് ശേഷം 1000 രൂപക്ക് 5 രൂപ ഈടാക്കും അല്ലെങ്കില്‍ 150 രൂപ വരെയോ ഈടാക്കും.
ആക്‌സിസ് ബാങ്കാവട്ടെ ആദ്യത്തെ അഞ്ച് ഇടപാടുകള്‍ അല്ലെങ്കില്‍ പത്ത് ലക്ഷം രൂപ വരെയോ സൗജന്യമാണ്. അതിനു ശേഷം 1000 രൂപക്ക് അഞ്ച് രൂപയോ അല്ലെങ്കില്‍ 150 രൂപ വരെയോ ഈടാക്കും.
