സെന്‍സെക്സ് ഓഹരി വിപണി ഉയര്‍ന്ന നിലയിലെത്തിയ ഓഗസ്റ്റ് 28 ന് റിലയന്‍സ് ഇന്‍ഡസ്ട്രിസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സ്വത്ത് 5,070 കോടി ഡോളറായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വത്ത് 3,950 കോടി ഡോളറായി കുറഞ്ഞതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ: ദിനംപ്രതി ഓഹരി വിപണി കുത്തനെ ഇടിയുന്നത് കാരണം പണം പോകുന്നത് സാധാരണ നിക്ഷേപകര്‍ക്ക് മാത്രമല്ല. അംബാനി, ബിര്‍ള, അദാനി തുടങ്ങിയവര്‍ക്കും പണം പോയി. ചെറിയ തുകയല്ല കോടികള്‍. അംബാനിക്ക് നഷ്ടമായത് 1,100 കോടി ഡോളറാണ്.
സെന്‍സെക്സ് ഓഹരി വിപണി ഉയര്‍ന്ന നിലയിലെത്തിയ ഓഗസ്റ്റ് 28 ന് റിലയന്‍സ് ഇന്‍ഡസ്ട്രിസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സ്വത്ത് 5,070 കോടി ഡോളറായിരുന്നെങ്കില്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സ്വത്ത് 3,950 കോടി ഡോളറായി കുറഞ്ഞതായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓഹരി വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന വല്‍പ്പന സമ്മര്‍ദ്ദമാണ് അംബാനിയുടെ നഷ്ടത്തിന് കാരണം. കുമാര്‍ മംഗലം ബിര്‍ലയുടെ ഏട്ട് കമ്പനികളടങ്ങിയ ആദിത്യ ബിര്‍ള ഗ്രൂപ്പിന് വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ് 60,000 കോടി രൂപയാണ്. ലിസ്റ്റ് ചെയ്ത ഏട്ട് കമ്പനികളില്‍ ആറിന്‍റെയും ഓഹരി വിലയില്‍ 70 ശതമാനത്തിന്‍റെ നഷ്ടമാണ് ഈ വര്‍ഷമുണ്ടായത്.
ഓഹരി വിപണിയില്‍ അടി തെറ്റിയവരുടെ കൂട്ടത്തില്‍ പ്രമുഖ തുറമുഖ നിര്‍മ്മാതാക്കളായ അദാനി ഗ്രൂപ്പും ഉണ്ട്. 1,100 കോടി ഡോളറായിരുന്നു ജനുവരിയില്‍ അദാനിയുടെ ആസ്തി. നിലവില്‍ ആസ്തി 657 കോടി ഡോളറായി കുറഞ്ഞു.
കനത്ത തകര്‍ച്ചയില്‍ പ്രമുഖ ബ്ലുചിപ്പ് ഓഹരികളുടെയെല്ലാം വിപണിമൂല്യം കുത്തനെ ഇടിഞ്ഞു. ഇതോടെ പ്രൊമോട്ടര്‍മാരുടെ ഓഹരി മൂല്യവും വലിയ തോതില്‍ ഇടിവുണ്ടായി.