Asianet News MalayalamAsianet News Malayalam

എസ്.ബി.ഐ ഉപഭോക്താക്കള്‍ സൂക്ഷിക്കുക; ഇന്നു മുതല്‍ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇങ്ങനെയാണ്

Here are SBIs new service charges that kick in from today
Author
First Published Jun 1, 2017, 6:39 PM IST

ദില്ലി: എസ്.ബി.ടി ഉള്‍പ്പെടെയുള്ള അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് പിന്നാലെ എസ്.ബി.ഐ അവതരിപ്പിച്ച പുതിയ സര്‍വ്വീസ് ചാര്‍ജ്ജുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. മാറ്റം വരുത്തിയ സര്‍വ്വീസ് ചാര്‍ജ്ജുകളില്‍ പ്രധാനപ്പെട്ടവ ഇവയാണ്...

എ.ടി.എം ചാര്‍ജ്ജുകള്‍
എല്ലാ ഇടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമെന്ന് നേരത്തെ എസ്.ബി.ഐ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്‍വലിച്ചിരുന്നു. നിലവില്‍ മെട്രോ നഗരങ്ങളില്‍ എട്ട് ഇടപാടുകളും അല്ലാത്ത സ്ഥലങ്ങളില്‍ 10 ഇടപാടുകളും സൗജന്യമായിരിക്കും. ഇതില്‍ മെട്രോ നഗരങ്ങളില്‍ അഞ്ച് സൗജന്യ ഇടപാടുകള്‍ എസ്.ബി.ഐ എ.ടി.എമ്മുകള്‍ വഴിയും ബാക്കി മൂന്ന് ഇടപാടുകള്‍ മറ്റ് ബാങ്കുകളുടെ എ.ടി.എം വഴിയും നടത്താം. മറ്റിടങ്ങളില്‍ എഞ്ച് ഇടപാടുകള്‍ വീതം പ്രതിമാസം എസ്.ബി.ഐ എ.ടിഎമ്മുകളില്‍ നിന്നും മറ്റ് ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നിന്നും നടത്താനാവും. അതിന് ശേഷമുള്ള ഇടപാടുകള്‍ എസ്.ബി.ഐ എ.ടിഎമ്മുകള്‍ വഴിയാണെങ്കില്‍ 10 രൂപ വീതവും മറ്റ് ബാങ്കുകള്‍ വഴിയാണെങ്കില്‍ 20 രൂപ വീതവും ചാര്‍ജ്ജ് ഈടാക്കും. എസ്.ബി.ഐ മൊബൈല്‍ വാലറ്റായ ബഡ്ഡി ഉപയോഗിക്കുന്നവര്‍ അതിലുള്ള പണം എ.ടി.എമ്മിലൂടെ പിന്‍വലിച്ചാല്‍ ഓരോ ഇടപാടിനും 25 രൂപ സര്‍വ്വീസ് ചാര്‍ജ്ജ് നല്‍കണം.

ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍
ഐ.എം.പി.എസ് വഴിയുള്ള അതിവേഗ ട്രാന്‍സ്ഫറുകള്‍ക്ക് നാളെ മുതല്‍ പുതുക്കിയ നിരക്കാണ്. ഒരു ലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ 5 രൂപയും ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ 15 രൂപയും രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം  രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ 25 രൂപയും ഈടാക്കും.

കീറിയ നോട്ടുകള്‍ മാറ്റിയെടുക്കുമ്പോള്‍
5000 രൂപ വരെയോ 20 നോട്ടുകള്‍ വരെയോ മാറ്റാന്‍ പണം നല്‍കേണ്ടതില്ല. 20ന് മുകളില്‍ ഓരോ നോട്ടുകള്‍ക്കും രണ്ട് രൂപ വീതവും അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ച് രൂപാ നിരക്കിലോ ഈടാക്കും. 

ചെക്ക് ബുക്ക്
10 ലീഫുകളുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുകളുള്ളതിന് 75 രൂപയും 50 ലീഫുകളുള്ളതിന് 150 രൂപയുമാണ് സര്‍വ്വീസ് ചാര്‍ജ്ജ്

എ.ടി.എം കാര്‍ഡ്
റൂപേ കാര്‍ഡ് മാത്രമേ ഇനി സൗജന്യമായി നല്‍കുകയുള്ളൂ. മറ്റ് എ.ടി.എം കാര്‍ഡുകള്‍ വേണമെങ്കില്‍ പണം ഈടാക്കും.

പണം പിന്‍വലിക്കല്‍
ഒരു ബാങ്ക് ശാഖകള്‍ വഴി നാല് തവണയാണ് പണം പിന്‍വലിക്കാന്‍ സൗജന്യമായി സാധിക്കുന്നത്. എ.ടി.എം പിന്‍വലിക്കലുകളും ഇതില്‍ ഉള്‍പ്പെടും. അതിന് മുകളില്‍ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ പോലും 50 രൂപ വീതം നല്‍കണം.

Follow Us:
Download App:
  • android
  • ios