Asianet News MalayalamAsianet News Malayalam

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഇനി പരിധികളില്ലാതെ കടന്നുവരും

  • സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കാണ് യു.ബി.എസ്
  • 2016- 17 ല്‍ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപം 42 ബില്യണ്‍ ഡോളറായിരുന്നു
highly investment flows to India

ദില്ലി: അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ ഇന്ത്യയിലേക്ക് പരിധികളില്ലാതെ വിദേശനിക്ഷേപം വരുമെന്ന് യു.ബി.എസ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 75 ബില്യണ്‍ ഡോളറിന്‍റെ പ്രത്യക്ഷ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് കടന്നുവരുമെന്നാണ് യു.ബി.എസ് പറയുന്നത്. സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കാണ് യു.ബി.എസ്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപത്തില്‍ ഇരട്ടി വര്‍ധന രേഖപ്പെടുത്തിയിരുന്നു. 2016- 17 ല്‍ ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപം 42 ബില്യണ്‍ ഡോളറായിരുന്നു. രാജ്യത്ത് മാനുഫാക്ച്ചറിംഗ് വ്യവസായം രംഗത്ത് വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇത് വിദേശ നിക്ഷേപം വലിയ തേതില്‍ ആകര്‍ഷിക്കും.

എന്നാല്‍ സുസ്ഥിരമായ രീതിയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ ഇന്ത്യസജീവമായി ശ്രദ്ധിക്കേണ്ടതുണ്ടെന്ന് യു.ബി.എസ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയുണ്ടായില്ലെങ്കില്‍ വിദേശ നിക്ഷേപത്തിന്‍റെ വരവിനെ അത് പ്രതികൂലമായി ബാധിക്കും.

 

Follow Us:
Download App:
  • android
  • ios