അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍ 20.9 ശതമാനമായി വര്‍ദ്ധിച്ചെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്ക് . നവംബര്‍ എട്ടിനുമുമ്പ് ബാങ്കിടപാടുകളുടെ 9.4 ശതമാനം മാത്രമായിരുന്നു മൊബൈല്‍ ബാങ്കിംഗ് ഇടപാടുകള്‍. എന്നാല്‍, നവംബറില്‍ ഇത് 20.9 ശതമാനമായി വര്‍ദ്ധിച്ചു. ഇതനുസരിച്ച് 8.55 കോടി രൂപയുടെ ഇടപാടുകള്‍ മൊബൈല്‍ ബാങ്കിംഗ് വഴി നടന്നു. 

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് മൊബൈല്‍ ബാങ്കിംഗില്‍ മുന്നില്‍. 97 ശതമാനം പേര്‍ പുതുതായി ഈ സംവിധാനത്തിലേക്ക് വന്നു. മൊത്തം മൊബൈല്‍ ബാങ്കിംഗിന്റെ 13 ശതമാനവും ആക്‌സിസ് ബാങ്ക് ഇടപാടുകാരുടേതായിരുന്നുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊബൈല്‍ വാലറ്റ് ഉപയോഗവും നവംബറില്‍ കൂടി. 38.6 ശതമാനം വര്‍ദ്ധനവോടെ 13.8 കോടിയുടെ ഇടപാടുകളാണ് മൊബൈല്‍ വാലറ്റിലൂടെ നടന്നത്. എന്നാല്‍, ഇടപാട് തുക 3385 കോടിയില്‍നിന്നും നവംബറില്‍ 3305 കോടിയായി കുറഞ്ഞുവെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.