തിരുവനന്തപുരം: ഈ വര്‍ഷം സംഘടിപ്പിച്ച ഹോളിഡേ സെയിലില്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണ്‍ നേടിയത് റെക്കോര്‍ഡ് വില്‍പ്പന. ഒരു ബില്യണിലധികം ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ആമസോണ്‍ ഷിപ്പ് ചെയ്തത്. 

കമ്പനിയുടെ സബ്സ്ക്രിപ്ഷന്‍ അധിഷ്ഠിത സേവനമായ പ്രൈം പ്രോഗ്രാമില്‍ ദശലക്ഷക്കണക്കിന് പേരാണ് അംഗങ്ങളായത്. ഓഫര്‍ മേളകളിലൂടെ ഓരോ വര്‍ഷവും ആമസോണ്‍ നേടുന്നത് റെക്കോര്‍ഡ് വില്‍പ്പനയാണ്. ആമസോണ്‍ ഇന്ത്യയില്‍ ഇപ്പോള്‍ വന്‍ തോതില്‍ വിപുലീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.