ഹോട്ടല്‍ ഭക്ഷണ വില കുറയ്‌ക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമല്ലെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് നിലപാടെടുത്തു‍. ഈ വിഷയത്തില്‍ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകുമായി ഇന്ന് നടത്തിയ രണ്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. അവശ്യസാധനങ്ങളുടെ വില കുറയ്‌ക്കാതെ ഭക്ഷണ നിരക്കില്‍ മാറ്റം വരുത്താനാകില്ലെന്നാണ് അസോസിയേഷന്‍ പറയുന്നത്. എ.സി ഇല്ലാത്ത റസ്റ്റോറന്റുകളില്‍ നിലവിലെ താരിഫ് അഞ്ച് ശതമാനം കുറച്ച ശേഷം അതിന്‍മേല്‍ 12 ശതമാനം നികുതി ചുമത്താമെന്നും എ.സി റസ്റ്റോറന്റുകളില്‍ പത്ത് ശതമാനം താരിഫ് കുറച്ച ശേഷം 18 ശതമാനം ജി.എസ്.ടി ഏ‍‍ര്‍പ്പെടുത്താമെന്നുമാണ് സര്‍ക്കാര്‍ മുന്നോട്ട്‍വെച്ച നിര്‍ദ്ദേശം. ഇതിന്‍മേല്‍ നാളെ വീണ്ടും ചര്‍ച്ച നടക്കും.