കൊച്ചി: ജിഎസ്‌ടിക്കെതിരെ സംസ്ഥാനത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ പ്രത്യക്ഷ സമരത്തിലേക്ക്. ഹോട്ടല്‍ ഭക്ഷണത്തിനുള്ള നികുതി പിന്‍വലിക്കണമെന്ന്ആവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. സ്വര്‍ണത്തിന് കുറഞ്ഞ ജി എസ് ടിയും ഭക്ഷണത്തിന് ഉയര്‍ന്ന ജി എസ് ടിയും ഏര്‍പ്പെടുത്തിയിരിക്കുന്നത് വിചിത്രമാണെന്ന് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഹോട്ടലുകളെ ചെറുകിട വ്യവസായമായി അംഗീകരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred