ദില്ലി: ഹോട്ടലുകളില്‍ ഇനിമുതല്‍ സര്‍വ്വീസ് ചാര്‍ജ്ജ് നിര്‍ബന്ധമായി ഈടാക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താവിന് ഹോട്ടലിന്റെ സേവനത്തില്‍ സംതൃപ്തിയില്ലെങ്കില്‍ സര്‍വ്വീസ് ചാര്‍ജ് നല്‍കേണ്ടതില്ലെന്നാണ് ഉപഭോക്തൃ കാര്യ വകുപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
പല റസ്റ്റോറന്റുകളും അഞ്ച് മുതല്‍ 20 ശതമാനം വരെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നെന്ന പരാതിയെ തുടര്‍ന്നാണ് സര്‍വ്വീസ് ചാര്‍ജ് നിര്‍ബന്ധമല്ലെന്ന് ഉപഭോക്തൃ കാര്യ വകുപ്പ് അറിയിച്ചത്. തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ഉപഭോക്തൃ കാര്യ വകുപ്പ് ആവശ്യപ്പെട്ടു.
