ദില്ലി: ഒരിക്കലും ഞാന്‍ കൈയ്യില്‍ നിന്ന് പണം ചെലവഴിച്ചിട്ടില്ല. എല്ലായ്പോഴും എനിക്കായി പണം ചെലവിടാന്‍ ആരെങ്കിലും കാണാറുണ്ടെന്ന് റിലയന്‍സ് ഇന്‍സ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പഴ്സില്‍ പണമോ ക്രെഡിറ്റ് കാര്‍ഡോ താന്‍ കരുതാറില്ലെന്നും മുകേഷ് അംബാനി പറഞ്ഞു.
പണം എന്നത് തനിയ്ക്ക് പ്രധാനപ്പെട്ട ഒന്നല്ലെന്നും പണത്തിന്റെ പേരില്‍ നിങ്ങള്‍ തരുന്ന സ്ഥാനമാനങ്ങള്‍ വെറുപ്പ് സൃഷ്ടിക്കുന്നതാണെന്നും ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി വിശദമാക്കി.
തനിയ്ക്ക് സ്വന്തമായി ക്രെഡിറ്റ് കാര്‍ഡില്ലെന്നും മുകേഷ് അംബാനി പറയുന്നു. പണമെന്നത് സ്ഥാപനത്തിന് പുതിയ ചുവടുകള്‍ വയ്ക്കാന്‍ സഹായിക്കുന്ന ഒരു സ്രോതസ് മാത്രമാണെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.
