ചന്ദ്ര കൊച്ചാറിനോട് അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല
ദില്ലി: സിഇഒ ചന്ദ്ര കൊച്ചാറിനോട് അനിശ്ചിതകാല അവധിയില് പ്രവേശിക്കാന് നിര്ദ്ദേശിച്ചിട്ടില്ലെന്ന് ഐസിഐസിഐ ബാങ്ക് അറിയിച്ചു. ചന്ദ്രയുടെ പിന്ഗാമിയെ നിയമിക്കാന് കമ്മിറ്റിയെ രൂപീകരിച്ചുവെന്ന വാര്ത്തയും ബാങ്ക് നിഷേധിച്ചു.
ചന്ദ്ര നേരത്തെ നിശ്ചയിച്ചത് പ്രകാരമുളള അവധിയാണ് ഇപ്പോള് എടുത്തിട്ടുളളത്. അല്ലാതെ ബാങ്ക് നിര്ദ്ദേശിച്ചത് പ്രകാരമല്ല ചന്ദ്ര അവധിയില് പ്രവേശിച്ചതെന്നും ബാങ്ക് വക്താവ് അറിയിച്ചു. വീഡിയോക്കോണ് വായ്പ ഇടപാടില് നിലവില് ആരോപണം നേരിടുകയാണ് ഐസിഐസിഐ ബാങ്ക് സിഇഒയും എംഡിയുമായ ചന്ദ്ര കൊച്ചാര്.
ചന്ദ്രാ കൊച്ചാറിന്റെ പിന്ഗാമിയെ തിരഞ്ഞെടുക്കാനായി ബാങ്കിന്റെ ബോര്ഡ് കമ്മിറ്റിയെ നിയോഗിച്ചതായി കഴിഞ്ഞ ദിവസം വാര്ത്തകള് വന്നിരുന്നു. ഇത്തരം വാര്ത്തകളെല്ലാം ഐസിഐസിഐ ബാങ്ക് നിഷേധിച്ചു.
