ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മേധാവി ചന്ദ കൊച്ചാറിന്റെ ദിവസ ശമ്പളം 2.18 ലക്ഷം രൂപ. 201617ല്‍ അവര്‍ വാങ്ങിയത് മൊത്തം 7.85 കോടി രൂപയാണ്. മുന്‍ കൊല്ലം കിട്ടിയ ശമ്പളത്തേക്കാള്‍ 64% വര്‍ധന.

Add Asianetnews as a Preferred SourcegooglePreferred

അടിസ്ഥാന ശമ്പളം 15% കൂടി 2.67 കോടി ആയെന്ന് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. ബോണസായി നേടിയത് 2.2 കോടി രൂപയാണ്. 201516 ല്‍ ബാങ്കിന്റെ പ്രകടനം മോശമായതിനാല്‍ 'മികച്ച പ്രകടനത്തിനുള്ള അവാര്‍ഡ്' നല്‍കിയിട്ടില്ല.

2015-16 ല്‍ 2.32 കോടി അടിസ്ഥാന ശമ്പളവും 4.80 കോടി മൊത്ത ശമ്പളവുമാണ് കിട്ടിയത്. മൊത്ത ശമ്പളത്തില്‍ താമസ സൗകര്യം, പാചക വാതകം, വൈദ്യുതി, വെള്ളം, ഫര്‍ണിഷിങ്, ക്ലബ് ഫീസ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, കാര്‍, ഫോണ്‍, യാത്രാ ചെലവ്, പിഎഫ് തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടും.