കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് കണ്ടെത്തിയതിന് ബാങ്കിനെതിരെ റിസർവ് ബാങ്ക് 59 കോടി രൂപ പിഴ ചുമത്തിയതും ഓഹരി വിലയിൽ പ്രതിഫലിക്കുന്നു.
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവ്. 17 രൂപയുടെ നഷ്ടത്തോടെ ഓഹരി വില അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഐ.സി.ഐ.സി.ഐ ബാങ്ക്, വീഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ നൽകിയ കേസിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം തുടങ്ങിയതാണ് നഷ്ടത്തിന് കാരണം. കടപ്പത്ര വിൽപ്പനയിൽ ക്രമക്കേട് കണ്ടെത്തിയതിന് ബാങ്കിനെതിരെ റിസർവ് ബാങ്ക് 59 കോടി രൂപ പിഴ ചുമത്തിയതും ഓഹരി വിലയിൽ പ്രതിഫലിക്കുന്നു.
വഴി വിട്ട് വായ്പ നൽകിയെന്ന ആരോപണത്തിൽ ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകൺ ഉടമ വേണുഗോപാൽ ധൂത് എന്നിവർക്കെതിരെയാണ് സി.ബി.ഐ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ആരോപണ വിധേയർക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടോ എന്നാണ് നിലവില്‍ സി.ബി.ഐ അന്വേഷിക്കുന്നത്.
