ഒന്നിച്ചോണം പൊന്നോണം പരിപാടി സെപ്തംബർ 2-ന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്നത് വമ്പൻ പരിപാടികളാണ്.
ഇരിങ്ങാലക്കുടയിൽ ഇത്തവണ ഓണാഘോഷം പൊടിപൊടിക്കും. തിരുവോണം എത്തുന്നതിന് മുൻപ് തന്നെ പുലികളും കുമ്മാട്ടിക്കൂട്ടവും നഗരവീഥികളിൽ നിറഞ്ഞാടും. ഐ.സിൽഎൽ ഫിൻകോർപ് സംഘടിപ്പിക്കുന്ന ഒന്നിച്ചോണം പൊന്നോണം പരിപാടി സെപ്തംബർ 2-ന് ഇരിങ്ങാലക്കുടയിൽ ഒരുക്കുന്നത് വമ്പൻ പരിപാടികളാണ്.
പുലികളി, കുമ്മാട്ടികളി, തുടങ്ങി നിരവധി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര സെപ്തംബർ 2 ന് വൈകീട്ട് 5 ന് കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് ഠാണാവ് വഴി മുനിസിപ്പൽ മൈതാനിയിൽ ഘോഷയാത്ര അവസാനിയ്ക്കും. തുടർന്ന് മൈതാനത്ത് സമാപന സമ്മേളനം നടക്കും. ഘോഷയാത്രയിൽ ഫ്ളാഷ് മോബ് , തിരുവാതിരകളി, ഓണവുമായി ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് എന്നിവയിൽ പങ്കെടുക്കാൻ സ്കൂളുകൾ, കോളേജുകൾ, റെസിഡൻസ് അസോസിയേഷനുകൾ വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് അവസരം ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് 25,000 രൂപ മുതൽ ഉള്ള ക്യാഷ് പ്രൈസും എവർ റോളിംങ്ങ് ട്രോഫിയും ഉണ്ടായിരിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ റജിസ്ട്രർ ചെയ്യുന്നതിനായി 85890 20658 എന്ന നമ്പറിൽ ബന്ധപ്പെടുക.ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതിയ്ക്ക് രൂപം നൽകി. നഗരസഭ ചെയർപേഴ്സൺ മേരികുട്ടി ജോയ് സംഘാടക സമിതി ചെയർപേഴ്സണും സാം എസ് മാളിയേക്കൾ ജനറൽ കൺവീനറുമായി തിരഞ്ഞെടുക്കപ്പെട്ടു. ഐ സി എൽ ഫിൻകോർപ് ചെയർമാൻ അഡ്വ. കെ ജി അനിൽകുമാർ,ഹോൾ ടെം ഡയറക്ടർ ഉമാ അനിൽകുമാർ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. കെ എ ഗോപി, സോണിയ ഗിരി, കൃപേഷ് ചെമ്മണ്ട, ഷാജു പാറേക്കാടൻ, യു പ്രദീപ് മേനോൻ, സജു ചന്ദ്രൻ, അബ്ദുൾ ഹഖ് മാസ്റ്റർ, സജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
