80,000 കോടി രൂപയുടെ മൊത്തം വരുമാനമാണ് ലയനത്തിന് ശേഷം കമ്പനി പ്രതീക്ഷിക്കുന്നത്. 400 ദശലക്ഷം ഉപഭോക്താക്കൾ കമ്പനിക്കുണ്ടാകും. വോഡഫോണിന് 45.1 ശതമാനവും ഐഡിയക്ക് 26 ശതമാനവും ഓഹരികളാണ് പുതിയ കമ്പനിയിലുണ്ടാവുക.

ദില്ലി: രാജ്യത്തെ പ്രധാന സെല്ലുലാർ കമ്പനികളായ ഐഡിയ, വോഡഫോൺ ലയനത്തിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ. നാഷണൽ കമ്പനി നിയമ ട്രിബ്യൂണൽ ലയനത്തിനുള്ള അനുമതി നൽകിയതോടെയാണ് നടപടികൾ ഊർജ്ജിതമായത്. വോഡഫോൺ ഐഡിയ ലിമിറ്റഡ് എന്ന പേരിൽ പുതിയ കമ്പനിയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

80,000 കോടി രൂപയുടെ മൊത്തം വരുമാനമാണ് ലയനത്തിന് ശേഷം കമ്പനി പ്രതീക്ഷിക്കുന്നത്. 400 ദശലക്ഷം ഉപഭോക്താക്കൾ കമ്പനിക്കുണ്ടാകും. വോഡഫോണിന് 45.1 ശതമാനവും ഐഡിയക്ക് 26 ശതമാനവും ഓഹരികളാണ് പുതിയ കമ്പനിയിലുണ്ടാവുക. റിലയൻസ് ജിയോ എത്തിയതോടെയാണ് വോഡഫോണും ഐഡിയയും അടക്കമുള്ള കമ്പനികള്‍ കടുത്ത പ്രതിസന്ധിയിലായത്. ഇത് മറികടക്കാനാണ് ടെലികോം കമ്പനികൾ പുതിയ സാധ്യതകൾ തേടുന്നത്.