2017ലാണ് ഐഡിയ-വോഡഫോണ്‍ ലയനത്തിന് അംഗീകാരം ലഭിച്ചത്.
മുംബൈ: ഐഡിയ, വോഡഫോണ് ലയനത്തോടെ 5000ത്തോളം ജീവനക്കാര്ക്ക് തൊഴില് നഷ്ടമാകുമെന്ന് റിപ്പോര്ട്ടുകള്. രണ്ട് കമ്പനികളുടെയും കട ബാധ്യത 1.20 ലക്ഷം കോടിയോളമാണ്. ഇത് നികത്തുന്നതിന് വേണ്ടിയാണ് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കം നടത്തുന്നത്. കമ്പനികളില് നിലവിലുള്ള ജീവനക്കാര്ക്ക് പോലും ശമ്പള വര്ദ്ധനവുണ്ടാകില്ല. ബോണസ് അടക്കമുള്ള ആനുകൂല്യങ്ങള് വെട്ടിക്കുറയ്ക്കാനും നീക്കമുണ്ട്.
2017ലാണ് ഐഡിയ-വോഡഫോണ് ലയനത്തിന് അംഗീകാരം ലഭിച്ചത്. ഈ വര്ഷത്തോടെ നടപടികള് പൂര്ത്തീകരിക്കാനാണ് ശ്രമം. നിലവില് രണ്ട് കമ്പനികളിലുമായി 21,000ലധികം ജീവനക്കാരുണ്ട്. അടുത്ത മാസങ്ങളില് തന്നെ പിരിച്ചുവിടല് നടപടികള് ആരംഭിക്കുമെന്ന് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നു. ആകെ ചിലവിന്റെ പരമാവധി അഞ്ച് ശതമാനം വരെയാണ് ടെലികോം കമ്പനികള് ജീവനക്കാരുടെ ശമ്പളത്തിനായി മാറ്റിവെയ്ക്കുന്നത്. രണ്ട് വര്ഷം മുന്പ് കമ്പനികളിലുണ്ടായിരുന്നതിന്റെ 25 ശതമാനം കുറച്ച് ജീവനക്കാര് മാത്രമാണ് നിലവില് കമ്പനികളിലുള്ളത്. ഇവരുടെ എണ്ണം ഇനിയും കുറയ്ക്കാനാണ് തീരുമാനം.
