ഇന്ത്യയ്ക്ക് ഐഎംഎഫിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: ഇന്ത്യ എത്രയും പെട്ടെന്ന് തങ്ങള്‍ നേരിടുന്ന ബാങ്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ഐഎംഎഫ്. ബാങ്കിങ് പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അത് ദോഷകരമായി ബാധിക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. 

ബാങ്കുകളിലെ നിഷ്കൃയ ആസ്തികള്‍ പെരുകുന്നതിന് പരിഹാരം കാണുന്നതിലൂടെ പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യയിലെ ബാങ്കിങ് മേഖലയ്ക്ക് രക്ഷപെടാനാവുമെന്ന് ഐഎംഎഫ് അഭിപ്രായപ്പെട്ടു. ബാങ്കുകളിലേക്ക് കടന്നുവരുന്ന നിക്ഷേപങ്ങള്‍ക്ക് സഹായ നല്‍കുകയും ബാങ്കിങ് വികസനം സര്‍ക്കാരിന്‍റെ അജണ്ടയാവുകയും വേണം. ബാങ്കുകളുടെ ബാലസ് ഷീറ്റുകള്‍ ശൂദ്ധീകരിച്ച് അവയുടെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കണം. ഇത്തരം നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമാവുമെന്നും ഐഎംഎഫ് വക്താവ് ജെറി റൈസ് അറിയിച്ചതായി എന്‍ഡിടിവി പറഞ്ഞു.